23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ 112 ഗ്രാമീണ റോഡുകൾ നവീകരിക്കാൻ 554.45 കോടി അനുവദിച്ചു: മന്ത്രി എം ബി രാജേഷ്‌
Kerala

സംസ്ഥാനത്തെ 112 ഗ്രാമീണ റോഡുകൾ നവീകരിക്കാൻ 554.45 കോടി അനുവദിച്ചു: മന്ത്രി എം ബി രാജേഷ്‌

സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പി എം ജി എസ് വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328 കോടി രൂപ കേന്ദ്രസർക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്‌ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി എം ജി എസ് വൈ എംപവേര്‍ഡ് കമ്മിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നൽകിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്എസ്ആര്‍ഡിഎ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജൻസി.

തിരുവനന്തപുരം 8, കൊല്ലം 3, ആലപ്പുഴ 1, പത്തനംതിട്ട 4, കോട്ടയം 13, ഇടുക്കി 13, എറണാകുളം 9, തൃശൂര്‍ 7, പാലക്കാട് 8, മലപ്പുറം 14, വയനാട് 5, കോഴിക്കോട് 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 8 റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ് വൈയുടെ ഭാഗമായി നിർമ്മിക്കുന്നത്. 5172.24 കോടിയാണ് പദ്ധതി തുക. ഇതിൽ 3597 കോടി രൂപയുടെ പദ്ധതികള്‍ പൂർത്തിയായി. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂർത്തിയായത്. പുതുതായി അനുവദിച്ചത് ഉള്‍പ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിർമ്മാണം ഇനി പൂർത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുകയാണ്.

Related posts

പൊതുനയമായി ; കളറാകും പ്രീ സ്‌കൂളുകൾ

Aswathi Kottiyoor

സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി

Aswathi Kottiyoor

സം​വ​ര​ണം ല​ഭി​ക്കാ​ത്ത എ​ല്ലാ വി​ഭാ​ഗ​ക്കാർക്കും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹത

Aswathi Kottiyoor
WordPress Image Lightbox