29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പ്രണയത്തിൽ നിന്ന് പിന്മാറി; മുന്‍കാമുകിയുടെ നഗ്ന ചിത്രവും ഫോൺ നമ്പറും പ്രചരിപ്പിച്ച് യുവാവ്
Uncategorized

പ്രണയത്തിൽ നിന്ന് പിന്മാറി; മുന്‍കാമുകിയുടെ നഗ്ന ചിത്രവും ഫോൺ നമ്പറും പ്രചരിപ്പിച്ച് യുവാവ്

ന്യൂഡൽഹി∙ മുൻകാമുകിയെ വിവാഹം കഴിക്കാനായി അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാമുകിയെ അപകീര്‍ത്തിപ്പെടുത്താനും, അതുവഴി അവളെ വിവാഹം കഴിക്കാന്‍ വീട്ടുകാരിൽ സമ്മർദ്ദം ചെലുത്താനുമാണ് സാകേത് സ്വദേശി കുമാർ അവിനാഷ് (24) ശ്രമിച്ചത്.

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മോശം ചിത്രങ്ങളും വിഡിയോകളും അപ്േലാഡ് ചെയ്യുകയും ഒപ്പം യുവതിയുടെയും അമ്മയുടെയും ഫോൺ നമ്പറും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ജൂൺ ഒന്നു മുതൽ അജ്ഞാത നമ്പറുകളിൽനിന്ന് ഫോണ്‍ കോളുകളും മെസേജുകളും തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് യുവതി പൊലീസിൽ പരാതി നൽകി.

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ആരോ തന്റെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായും പിന്നീട് യുവതി കണ്ടെത്തി. കേസ് ലഭിച്ചതിനെ തുടര്‍ന്ന്, ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീന പറഞ്ഞു. കോളജിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് യുവാവും പെൺകുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി ബന്ധത്തില്‍ നിന്നും പിൻമാറി. ഇതിനെത്തുടർന്നാണ് അപമാനമുണ്ടാക്കി സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കാൻ പ്രതി ശ്രമിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോണും, ലാ‌പ്‌ടോപും പൊലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related posts

തെരുവു നായ് ആക്രണം, നാലുപേര്‍ക്ക് കടിയേറ്റു, പേപ്പട്ടിയെന്ന് നാട്ടുകാര്‍

Aswathi Kottiyoor

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

Aswathi Kottiyoor

ഉച്ചഭക്ഷണം ഒരുമിച്ച്, ഒരാൾ മാത്രം വെള്ളായണി കായലിൽ ഇറങ്ങിയില്ല, ഉറ്റ കൂട്ടുകാരുടെ മരണം, നടുക്കം മാറാതെ സൂരജ്

Aswathi Kottiyoor
WordPress Image Lightbox