25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അടിസ്ഥാനസൗകര്യ മേഖലയിൽ ലോകബാങ്ക്‌ നിക്ഷേപം
Kerala

അടിസ്ഥാനസൗകര്യ മേഖലയിൽ ലോകബാങ്ക്‌ നിക്ഷേപം

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ലോകബാങ്ക്‌ മാനേജിങ്‌ ഡയറക്ടർ അന്ന വെർദയുമായി വാഷിങ്‌ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം.

നിലവിൽ ലോകബാങ്ക്‌ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും ചർച്ചയായി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തിൽ നടപ്പാക്കുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യാൻ ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തേ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിങ്‌ടൺ ഡിസിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്ക്‌ അധികൃതർ ചർച്ച നടത്തിയത്‌.

ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി പി ജോയ്‌, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി

Related posts

സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍.

Aswathi Kottiyoor

കോവിഡ് മരണം: ധനസഹായത്തിനു രണ്ടു മാസത്തിനകം അപേക്ഷിക്കണം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox