25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കും ; മലപ്പുറത്ത്‌ 14 അധിക ബാച്ച്‌
Kerala

മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കും ; മലപ്പുറത്ത്‌ 14 അധിക ബാച്ച്‌

മലബാർ മേഖലയിലെ പ്ലസ്‌വൺ സീറ്റ്‌ ക്ഷാമം അടിയന്തരമായി പരിഹരിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്‌ വിവിധയിടങ്ങളിലായി മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേക്ക്‌ മാറ്റും. ഒന്നാം അലോട്ട്‌മെന്റിൽ ഇത്‌ ഉൾപ്പെടുത്തും. എയ്‌ഡഡ് മേഖലയിലും താൽക്കാലിക അധിക ബാച്ച് നൽകുന്നത്‌ പരിഗണിക്കും.

മലപ്പുറത്ത്‌ ആകെ 80,922 അപേക്ഷകരാണുള്ളത്‌. 69,696 സീറ്റുണ്ട്‌. ഗവ. എയ്‌ഡഡ്–- 55,590, അൺ എയ്‌ഡഡ് –-11,286, വിഎച്ച്‌എസ്‌ഇ–- 2820 എന്നിങ്ങനെയാണ്‌ കണക്ക്‌. 11,226 സീറ്റുകളാണ്‌ കുറവ്‌. അൺ എയ്‌ഡഡ്‌ മാറ്റി നിർത്തിയാൽ 22,512 ഒഴിവുണ്ടാകും. എന്നാൽ, മാർജിനൽ സീറ്റ് വർധനക്ക്‌ പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെയാണ്‌ 14 ബാച്ചുകൾ മലപ്പുറത്തേക്ക്‌ മാറ്റുന്നത്‌.
പ്ലസ്‌വണിന്‌ സംസ്ഥാനത്ത്‌ ആകെ 4,59,330 അപേക്ഷകരാണുള്ളത്‌. 4,58,205 സീറ്റുണ്ട്‌. സർക്കാർ, എയ്‌ഡഡ് -3,70,590, അൺ എയ്‌ഡഡ് -54,585 , വിഎച്ച്എസ്ഇ 33,030 എന്നിങ്ങനെയാണ്‌ കണക്ക്‌.

എസ്എസ്എൽസി ജയിച്ച മുഴുവൻ പേർക്കും പ്രവേശനം ഉറപ്പാക്കുംവിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

പേരാവൂർ ഫെസ്റ്റ് സമാപനം ഇന്ന്;രാത്രി എട്ടിന് വീണ്ടും ഡി.ജെ.നൈറ്റ് –

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി

Aswathi Kottiyoor

കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

WordPress Image Lightbox