24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നികുതി വിഹിതം: 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, കേരളത്തിന് 2,277 കോടി… R
Kerala

നികുതി വിഹിതം: 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, കേരളത്തിന് 2,277 കോടി… R

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി

മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഇങ്ങനെ: ആന്ധ്രാപ്രദേശിന് 4,787 കോടി രൂപ, അരുണാചൽ പ്രദേശിന് 2,078 കോടി രൂപ, അസമിന് 3,700 കോടി രൂപ, ബിഹാറിന് 11,897 കോടി രൂപ, ഛത്തീസ്ഗഡിന് 4,030 കോടി രൂപ, ഗോവയ്ക്ക് 457 കോടി രൂപ, ഗുജറാത്തിന് 4,114 കോടി രൂപ, ഹരിയാനയ്ക്ക് 1,293 കോടി രൂപ, ഹിമാചൽ പ്രദേശിന് 982 കോടി രൂപ, ജാർഖണ്ഡിന് 3,912 കോടി രൂപ, കർണാടകയ്ക്ക് 4,314 കോടി രൂപ, മധ്യപ്രദേശിന് 9,285 കോടി രൂപ, മഹാരാഷ്ട്രയ്ക്ക് 7,472 കോടി രൂപ, മണിപ്പുരിന് 847 കോടി രൂപ, മേഘാലയയ്ക്ക് 907 കോടി രൂപ, മിസോറാമിന് 591 കോടി രൂപ, നാഗാലാൻഡിന് 673 കോടി രൂപ, ഒഡീഷയ്ക്ക് 5,356 കോടി രൂപ, പഞ്ചാബിന് 2,137 കോടി രൂപ, രാജസ്ഥാന് 7,128 കോടി രൂപ, സിക്കിമിന് 459 കോടി രൂപ, തമിഴ്നാടിന് 4,825 കോടി രൂപ, തെലങ്കാനയ്ക്ക് 2,486 കോടി രൂപ, ത്രിപുരയ്ക്ക് 837 കോടി രൂപ, ഉത്തർപ്രദേശിന് 21,218 കോടി രൂപ, ഉത്തരാഖണ്ഡിന് 1,322 കോടി രൂപ, ബംഗാളിന് 8,898 കോടി രൂപ.

Related posts

4499 രൂപ; ആഡംബര കപ്പലിൽ കെ.എസ്​.ആർ.ടി.സിക്കൊപ്പം പുതുവർഷാഘോഷം

Aswathi Kottiyoor

മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇ-സഞ്ജീവനി വഴി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox