24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *4 ദിവസം കൂടി ശക്തമായ മഴ തുടരും
Uncategorized

*4 ദിവസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം ∙ അറബിക്കടലിനു മുകളിൽ നിലകൊള്ളുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴ തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് വീണ്ടും ശക്തി പ്രാപിച്ച് ഇന്ന് വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസങ്ങൾ വടക്ക്– വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിക്കാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലദേശ്, മ്യാൻമർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദമായി മാറി. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കേരള തീരത്ത് 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മോശം കാലാവസ്ഥയ്ക്കും 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത ഉള്ളതിനാൽ ഈ മാസം 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിരോധനം ഉണ്ട്.

Related posts

കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

Aswathi Kottiyoor

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാന്‍ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും

Aswathi Kottiyoor

റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53,000 കടന്നേക്കും

Aswathi Kottiyoor
WordPress Image Lightbox