22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി
Uncategorized

കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലെന്നു ഹൈക്കോടതി. അതേസമയം, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. കേസ് ഡയറി പരിശോധിച്ചതിനുശേഷമാണ് കേസന്വേഷണം ശരിയായ ദിശയിലാണെന്നു കോടതി വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഹർജി സെപ്റ്റംബർ ആറിനു പരിഗണിക്കുമ്പോൾ തീർപ്പാക്കുമെന്നു കോടതി വ്യക്തമാക്കി.

Related posts

സിഎംആര്‍എല്ലിന്‍റെ കരിമണല്‍ ഖനനം; ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

Aswathi Kottiyoor

റബർ വിലയിടിവ് തുടരുന്നു

Aswathi Kottiyoor

അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് സമീപം; കാടിറങ്ങിയാല്‍ വെടിവയ്ക്കും

Aswathi Kottiyoor
WordPress Image Lightbox