27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്തെ ആദ്യ ലോക്കപ്പ് മുറി ഒരുങ്ങി –
Uncategorized

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്തെ ആദ്യ ലോക്കപ്പ് മുറി ഒരുങ്ങി –

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോലീസ് ഔട്ട് പോസ്റ്റില്‍ ലോക്കപ്പ് മുറി ഒരുങ്ങി.ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട്‌ പോസ്റ്റ്

മെഡിക്കല്‍ കോളേജില്‍ പുതുതായി ഉദ്ഘാടനം ചെയ്യുന്ന പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും. നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല. ആസ്പത്രിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ ആവശ്യമെങ്കില്‍ അടച്ചിടാന്‍ ലോക്കപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങല്‍ പുതിയ ഔട്ട്‌പോസ്റ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആസ്പത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ ചെയ്യുന്നവരെ പോലീസ ്‌സ്‌റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടു പോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണതോതിലുള്ള പോലീസ് ഔട്ട്പോസ്റ്റാണിത്. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. 24 മണിക്കൂറും ഇവിടെ പോലീസിന്റെ സേവനം ലഭിക്കും

Related posts

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

Aswathi Kottiyoor

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റു; സഹോദരന് സ്ഥലം കുറഞ്ഞെന്ന പേരിലെന്ന് വിവരം

Aswathi Kottiyoor

മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ’: കുടുംബശ്രീക്കാർക്ക് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox