21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത
Kerala

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) സ്ഥിതി ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യൂനമർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യൂന മർദ്ദമായി ( Well Marked Low Pressure Area) ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത അഞ്ച്‌ ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

വേനല്‍തുമ്പി സംസ്ഥാന പരിശീലന ക്യാമ്പ് ഏപ്രിൽ 16 മുതൽ

Aswathi Kottiyoor

മഴ കുറയും ; എൽനിനോ വില്ലൻ , പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor

ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox