28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ
Kerala

ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ

ആദിവാസി മേഖലയിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രൈബൽ പ്‌ളസ് പദ്ധതിയിലൂടെ നൂറു ദിനം തൊഴിൽ ലഭിച്ചത് 57521 പേർക്ക്. പട്ടികവർഗ വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് മറ്റൊരു നൂറു ദിവസം കൂടി തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം നൂറു ദിവസങ്ങൾക്ക് മുകളിൽ തൊഴിൽ ലഭിച്ചത് 46910 പേർക്കാണ്. പദ്ധതിയിൽ 32.33 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് എല്ലാ ആഴ്ചയിലും വേതനം ലഭ്യമാക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ തുക ലഭിക്കുമ്പോൾ റിവോൾവിംഗ് ഫണ്ട് തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ പനമരം, മുട്ടിൽ, പുൽപ്പള്ളി പഞ്ചായത്തുകളിലുമാണ് റിവോൾവിംഗ് ഫണ്ടിലൂടെ ആഴ്ച തോറും വേതനം നൽകുന്ന സമ്പ്രദായം നടപ്പാക്കിയത്. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി പട്ടികവർഗ വികസന വകുപ്പ് 11.13 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി കുടുംബങ്ങളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആകർഷിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ഒപ്പം ട്രൈബൽ പ്ലസ് പദ്ധതിയും നടപ്പിലാക്കിയതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ തലത്തിലേക്ക് ഉയർത്താൻ സംസ്ഥാനത്തിനായിട്ടുണ്ട്.

Related posts

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ചൊ​വ്വാ​ഴ്ച വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

𝓐𝓷𝓾 𝓴 𝓳

ജ​ന​കീ​യ ഫ​ണ്ട് പി​രി​വു​ക​ള്‍​ക്കു ‌ നി​യ​ന്ത്ര​ണം വേ​ണം: ഹൈ​ക്കോ​ട​തി

കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox