24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്രോളിങ്​ നിരോധനം ഇന്ന്​ അർധരാത്രി മുതൽ
Kerala

ട്രോളിങ്​ നിരോധനം ഇന്ന്​ അർധരാത്രി മുതൽ

കൊ​ല്ലം: കേ​ര​ള​തീ​ര​ത്ത്​ 52 നാ​ൾ നീ​ളു​ന്ന ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ തു​ട​ക്കം. ഫി​ഷ​റീ​സ്​ വ​കു​പ്പി​ന്‍റെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്​ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല.ട്രോ​ള​ർ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​മ്പോ​ൾ ഇ​ൻ​ബോ​ർ​ഡ്​ വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ജൂ​ലൈ 31 വ​രെ ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ അ​നു​മ​തി​യു​ണ്ടാ​കു​ക.

ഹാ​ർ​ബ​റു​ക​ളി​ലും ലാ​ൻ​ഡി​ങ്​ സെ​ന്‍റ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ പൂ​ട്ടാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ൻ​ബോ​ർ​ഡ്​ വ​ള്ള​ങ്ങ​ൾ​ക്ക്​ ഡീ​സ​ൽ ല​ഭി​ക്കാ​ൻ​ അ​ത​ത്​ ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ഫെ​ഡി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ഡീ​സ​ൽ ബ​ങ്കു​ക​ൾ മാ​ത്രം തു​റ​ക്കും. ​

ക്ര​മ​സ​മാ​ധാ​ന പാ​ല​ന നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്ട​ർ​മാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളെ ​ഏ​കോ​പി​പ്പി​ച്ച്​ ട്രോ​ളി​ങ്​ നി​രോ​ധ​നം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന്​ ആ​ർ.​ഡി.​ഒ​മാ​ർ​ക്കാ​ണ്​ ചു​മ​ത​ല.

Related posts

ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കും: സപ്ലൈകോ.

Aswathi Kottiyoor

*അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ സംസ്‌കാരം നാളെ നടക്കും*

Aswathi Kottiyoor

പൊ​ങ്കാ​ല; തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി

Aswathi Kottiyoor
WordPress Image Lightbox