25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദൃശ്യഭംഗിയിൽ വാഗമൺ പാത
Kerala

ദൃശ്യഭംഗിയിൽ വാഗമൺ പാത

പുനർനിർമിച്ച ഈരാറ്റുപേട്ട –- വാഗമൺ റോഡ് പൊതുമരാമത്ത്‌മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ തുറന്നു. മലമ്പാതയിലൂടെയുള്ള 23 കിലോമീറ്റർ ഊരാളുങ്കൽ സൊസൈറ്റി 35 ദിവസംകൊണ്ടാണ്‌ പുനർനിർമിച്ചത്‌. വാഗമണ്ണിലേക്കുള്ള യാത്ര സുഗമമാക്കുന്ന സുപ്രധാന റോഡാണിത്‌. കനത്ത മഴയും ക്വാറി സമരം മൂലമുള്ള മെറ്റൽ ക്ഷാമവും അതിജീവിച്ചായിരുന്നു നിർമാണം.

കേരളത്തിൽ റോഡ്‌ അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളും വളരുന്നതായി പൊതുമരാമത്ത്‌ മന്ത്രി പറഞ്ഞു. ജില്ലകളിൽ വികസന പ്രവർത്തനങ്ങൾ ഭൂമിശാസ്ത്രത്തിന് അനുയോജ്യമായ രീതിയിലാണ് നടപ്പാക്കുന്നത്. കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത ആറുവരിയാക്കുന്നതിന്‌ ഭൂമി ഏറ്റെടുക്കാൻ 5,600 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. പാതയുടെ നിർമാണം 2025ഓടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.

Related posts

തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ലൈ​റ്റ് മെ​ട്രോ

Aswathi Kottiyoor

സംസ്ഥാനത്ത് ശക്തമായ മഴ; കൃഷിനാശം

Aswathi Kottiyoor

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox