• Home
  • Kerala
  • തദ്ദേശസ്ഥാപനം: പരാതികൾ പരിഹരിക്കാൻ സ്ഥിരം അദാലത്ത്
Kerala

തദ്ദേശസ്ഥാപനം: പരാതികൾ പരിഹരിക്കാൻ സ്ഥിരം അദാലത്ത്

തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്ഥിരം അദാലത്ത് സംവിധാനം സജ്ജമായതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ തീർപ്പാക്കാത്ത ഫയലുകൾ സംബന്ധിച്ച് adalat.lsgkerala.gov.in വെബ്സൈറ്റിലൂടെ പരാതികൾ നൽകാം. കെട്ടിടനിർമാണ പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിടത്തിന് നമ്പർ നൽകൽ, ലൈസൻസുകൾ, ജനന-മരണ-വിവാഹ റജിസ്ട്രേഷൻ എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്.
പഞ്ചായത്ത് / മുനിസിപ്പൽ തലത്തിലെ പരാതികൾ ഇന്റേണൽ വിജിലൻസ് ഓഫിസർ കൺവീനറായ ഉപജില്ലാതല അദാലത്ത് സമിതികൾ പരിശോധിക്കും. ഈ സമിതികൾക്കു പരിഹരിക്കാനാകാത്ത പരാതികളും കോർപറേഷനുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ ജോയിന്റ് ഡയറക്ടർ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടർ കൺവീനറുമായ ജില്ലാതല അദാലത്ത് സമിതി പരിഗണിക്കും. ജില്ലാ സമിതികൾക്കു പരിഹരിക്കാനാകാത്ത പരാതികൾ പരിഗണിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാന അദാലത്ത് സമിതിയുണ്ട്. ഉപജില്ലാ അദാലത്ത് സമിതികൾ 10 ദിവസത്തിലൊരിക്കലും ജില്ലാ സമിതി 15 ദിവസത്തിലും സംസ്ഥാന സമിതി 30 ദിവസത്തിലൊരിക്കലും യോഗം ചേർന്നു പരാതികൾ തീർപ്പാക്കും.

Related posts

ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ

Aswathi Kottiyoor

4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി

Aswathi Kottiyoor

നവംബറിൽ റേഷൻ വാങ്ങിയവർ 77.89 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox