30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു.
Kerala

എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു.

ശാന്തിഗിരി: ഗവ എൽപി സ്കൂൾ കോളിത്തട്ടിൽ ജൂൺ 1 പ്രവേശനോത്സവത്തോടൊപ്പം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു. Full A+ നേടിയ അനുശ്രീ K B, അശ്വിൻ NP, മികച്ച വിജയം നേടിയ അൻസിൽ ദേവസ്യ എന്നിവരെയാണ് അനുമോദിച്ചത്. PTA പ്രസിഡൻ്റ് ജിൻസി കാട്ടുപാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ തല ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ലിസ്സി പി എ, ജോർജ് കുപ്പക്കാട്ട്, അച്ചാമ്മ കൊച്ചുപുര, ഉല്ലാസ് ജി ആർ, സജിഷ എൻ ജെ, ഷീജ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് സമ്മാന ദാനവും, പായസ വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​

Aswathi Kottiyoor

പകർച്ചപ്പനി പ്രതിരോധം: സഹകരണം ഉറപ്പ് നൽകി ഡോക്ടർമാരുടെ സംഘടനകൾ

Aswathi Kottiyoor

കോ​വി​ഡ് ബാ​ധി​ത​രു​ടെ ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox