25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അരിക്കൊമ്പനെ പിടിക്കുന്നു; നമുക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു’: വേദനാജനകമെന്ന് ജ.ദേവൻ രാമചന്ദ്രൻ
Uncategorized

അരിക്കൊമ്പനെ പിടിക്കുന്നു; നമുക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു’: വേദനാജനകമെന്ന് ജ.ദേവൻ രാമചന്ദ്രൻ

കൊച്ചി∙ അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ കളമശേരി സെന്റ് പോൾസ് കോളജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കൂടുതൽ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ അർധരാത്രി 12.30 ഓടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തിയ അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ട് ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

Related posts

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്നു

Aswathi Kottiyoor

ഇന്ത്യയിലും എത്തുന്നു ഇലക്ട്രിക് എയർ ടാക്സികൾ; സർവീസ് നടത്താൻ 200 ചെറുവിമാനങ്ങൾ

Aswathi Kottiyoor

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

Aswathi Kottiyoor
WordPress Image Lightbox