23.6 C
Iritty, IN
October 7, 2024
  • Home
  • Iritty
  • പഠിച്ചു വളരാനും വലിയ വിജയങ്ങളുണ്ടാക്കാനും ഇന്ന് ഇന്ത്യയിൽ അവസരങ്ങൾ വളർന്നു : എ.പി. അബ്ദുള്ളക്കുട്ടി
Iritty

പഠിച്ചു വളരാനും വലിയ വിജയങ്ങളുണ്ടാക്കാനും ഇന്ന് ഇന്ത്യയിൽ അവസരങ്ങൾ വളർന്നു : എ.പി. അബ്ദുള്ളക്കുട്ടി

ഇരിട്ടി: ആത്മസമർപ്പിതമായി പഠിച്ചു വളർന്നാൽ വലിയ വിജയങ്ങളുണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും അതിന് പറ്റിയ ഒരു പരിസരം ഇന്ന് ഇന്ത്യയിൽ രൂപപ്പെട്ടിട്ടുണ്ടെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനസദസ്സ് പയഞ്ചേരി എൽ പി സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. പ്രധാന മന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ ഒന്പതു വർഷങ്ങൾ കൊണ്ട് ഇന്ത്യ ഏറെ വളർന്നു. കൊവിഡ് കാലത്ത് ലോകം പകച്ചു നിന്നപ്പോൾ ലോകത്തിന്റെ ഫാർമസിയായി മാറാൻ ഈ രാജ്യത്തിനു കഴിഞ്ഞു. ഒരു പത്തോ പതിനഞ്ചോ വർഷം കൊണ്ട് ലോകം മുഴുവൻ വിദ്യാഭ്യാസത്തിനായി ഇന്ത്യയെ തേടി വരുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബി ജെ പി പയഞ്ചേരി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് പി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ, കെ. സയനയ, എം.കെ. നന്ദന എന്നിവർ സംസാരിച്ചു. എ. പി. അബ്ദുള്ളക്കുട്ടി വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

Related posts

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox