27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഓപ്പറേഷൻ ഓവർലോഡ് – മരം കയറ്റിവന്ന ലോറികൾ തടഞ്ഞു
Iritty

ഓപ്പറേഷൻ ഓവർലോഡ് – മരം കയറ്റിവന്ന ലോറികൾ തടഞ്ഞു

ഇരിട്ടി: ടിമ്പർ ലോറി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നതിന്റെ ഭാഗമായി കേരള – കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ കണ്ണൂർ ജില്ലാ ടിംബർ ഡ്രൈവേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ മരം കയറ്റി വന്ന ലോറികൾ തടഞ്ഞു. ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ ഉദ്യോഗസ്ഥർ ഭീമമായ തുക ഫൈൻ ഈടാക്കുന്നതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയുമായിരുന്നു സമരം. ഇതിൻറെ ഭാഗമായി ജൂൺ ഒന്നു മുതൽ ടിംമ്പർ ലോറി ഡൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി തൊഴിൽ നിർത്തിവെച്ച് പ്രതിഷേധ സമരത്തിലാണ്. ഉത്തരവാദിത്തപ്പെട്ടവർ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിച്ച് മര വ്യവസായ മേഖലയെ സംരക്ഷിക്കുവാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കുമെന്നും ഡ്രൈവർമാർ പറഞ്ഞു. ഷംസുദ്ദീൻ ഉളിക്കൽ, റെജി, രാജേഷ്, ബിജു, ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ലോറികൾ തടഞ്ഞത്.

Related posts

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനം പോലീസ് അടപ്പിച്ചു.

Aswathi Kottiyoor

മ​ല​യോ​ര​ത്തെ യാ​ത്രാ പ്ര​ശ്നം മ​ന്ത്രി​ക്കു മു​ന്നി​ൽ അവതരിപ്പിച്ച് സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സർഗോത്‌സവം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox