27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും.
Uncategorized

വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും.

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് ഇന്നു മുതൽ യൂണിറ്റിനു 19 പൈസ സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നതു 19 പൈസ ആയി കുറയ്ക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.
37 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതു കുറച്ചശേഷമുള്ള 248.04 കോടി ഈടാക്കുന്നതിനു യൂണിറ്റിന് 21 പൈസ വീതം പിരിക്കണം. ഇതാണു നിലവിലുള്ള 9 പൈസ തന്നെ തുടരാമെന്നു തീരുമാനിച്ചത്. അതും സ്വമേധയാ പിരിക്കുന്ന 10 പൈസയും ചേർത്ത് 19 പൈസ ആയിരിക്കും ഇന്നു മുതലുള്ള സർചാർജ്. 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരുമായ ഗാർഹിക ഉപയോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും ബോർഡിന്റെ 10 പൈസയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related posts

പി പി മുകുന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

Aswathi Kottiyoor

കൊട്ടിയൂർ പാൽച്ചുരത്തെ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന കുരങ്ങൻമാർ

Aswathi Kottiyoor
WordPress Image Lightbox