24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം ഓഫിസിലേക്ക് എത്തിയത് 14 കിലോമിറ്ററോളം ഓടി
Iritty

ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം ഓഫിസിലേക്ക് എത്തിയത് 14 കിലോമിറ്ററോളം ഓടി

ഇരിട്ടി: ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം ഓഫിസിലേക്ക് ജോലിക്കെത്തിയത് 14 കിലോമിറ്ററോളം ഓടി. പേരാവൂർ തൊണ്ടിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫിസിലെ ഓവർസിയറും കായിക താരവുമായ സി.വി. രാമചന്ദ്രനാണ് വിരമിക്കൽ ദിനത്തിൽ തൻ്റെ കായിക രംഗത്തെ സുഹൃത്തുക്കളോടപ്പം ഓടി ഓഫിസിൽ ജോലിക്കായെത്തിയത്. നേരത്തെ തന്നെ ജോലിയിലെ അവസാന ദിനമായ ബുധനാഴ്ച്ച താൻ ഓടി ഓഫിസിലെത്തണമെന്നാണ് ആഗ്രഹമെന്ന് വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. രാവിലെ 7.30ന് ജഴ്സിയും ബൂട്ടും അണിഞ്ഞ് ഓടാൻ ഒരുങ്ങിയതോടെ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൻ മൽസരാർത്ഥികളായ നിലേശ്വരത്തെ റിട്ട. എസ്.ഐ. വിശ്വനാഥനും പയ്യന്നൂർ സ്വദേശി ബാലചന്ദ്രനും അദ്ദേഹത്തിനൊപ്പം കൂടി. നാട്ടുകാരും പ്രോൽസാഹനവുമായെത്തി. പഞ്ചായത്ത് അംഗം കെ.വി. ആശ ഓട്ടം ഫ്ളാഗ് ഓഫ് ചെയ്തു. കെ എസ് ഇ ബി കാക്കയങ്ങാട് സെഷൻ എ ഇ മാരായ പ്രമോദ്, മനോജ് പുതുശ്ശേരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എ. ഷാജി, പി.പി. സുഭാഷ് എന്നിവരും വീട്ടിലെത്തി. തൊണ്ടിയിൽ ഓഫിസിലും ഓടിയെത്തിയ രാമചന്ദ്രനെ ജീവനക്കാർ ചേർന്ന് സ്വികരിച്ചു.
35 വയസ് കഴിഞ്ഞവർക്കുള്ള മാസ്റ്റേഴ്സ് അത് ലറ്റ് മീറ്റിൽ സംസ്ഥാന തലത്തിൽ 1500 മീറ്ററിൽ ഒന്നാം സ്ഥാനവും കെ എസ് ഇ ബി ജീവനക്കാരുടെ കായിക മൽസരത്തിൽ 800 മീറ്റർ ഓട്ടത്തിൽ സംസ്ഥാന തല ജേതാവുമായിരുന്നു സി.വി. രാമചന്ദ്രൻ.

Related posts

ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ പു​തി​യ​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

Aswathi Kottiyoor

നിയന്ത്രണങ്ങളിൽ ഇളവും വരുത്താതെ കുടക് ഭരണകൂടം; മാക്കൂട്ടം- ചുരം പാത വഴിയുള്ള ചരക്ക് ഗതാഗതവും നിലയ്ക്കുന്നു…………..

Aswathi Kottiyoor

കാട്ടാനയുടെ രൂപത്തിൽ മരണമെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെ – വിറങ്ങലിച്ച് മലയോര ഗ്രാമം

Aswathi Kottiyoor
WordPress Image Lightbox