Uncategorized

‘ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണക്കാരി, ദുർമന്ത്രവാദവും ചെയ്യും’, മദ്യലഹരിയില്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി മകൻ

തെലങ്കാന: തെലങ്കാനയിലെ മേഡക് ജില്ലയിൽ, ദുർമന്ത്രവാദം ആരോപിച്ചും ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയെന്ന് പറഞ്ഞും 21-കാരൻ സ്വന്തം അമ്മയെ തീക്കൊളുത്തി കൊലപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ ദുർഗേഷ് (21) എന്ന യുവാവാണ് 40-കാരിയായ അമ്മയെ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തിയത്. തന്‍റെ ഓട്ടോറിക്ഷയിൽ നിന്ന് ഡീസലെടുത്ത് അമ്മയുടെ ശരീരത്തിലൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മ ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണം അമ്മയാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഹൈദരാബാദിൽ നിന്ന് 10 ദിവസം മുമ്പാണ് ദുർഗേഷ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. ലഹരിക്ക് അടിമയായ ഇയാൾ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജോഗിപേട്ടിലെ ഗവൺമെന്‍റ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സായമ്മ ദുർമന്ത്രവാദം നടത്തിയിരുന്നതായി ഗ്രാമവാസികളാരും പറഞ്ഞിട്ടില്ലെന്നും ഇതിന് യാതൊരു തെളിവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button