22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം
Uncategorized

അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം


കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി. അരിക്കൊമ്പൻ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. മയക്കുവെടിവയ്ക്കാനുള്ള സംഘവും സ്ഥലത്തുണ്ട്. കമ്പത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു.

ഇന്നലെ രാത്രി അരിക്കൊമ്പൻ കഴിഞ്ഞത് ചുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത് വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.

മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു ഇന്നലെ വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇന്നലെ കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു.

Related posts

കോഴിക്കോട്ടെ വാടക വീട്ടിൽ കോടികളുടെ ലഹരി വിൽപന; ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കാരിയറായി പ്രവർത്തിച്ച യുവതി

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ജിമ്മി ജോർജ് അനുസ്മരണം

Aswathi Kottiyoor

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

Aswathi Kottiyoor
WordPress Image Lightbox