• Home
  • Kerala
  • വിമാനക്കമ്പനി ചൂഷണം അവസാനിപ്പിക്കണം : പ്രവാസിസംഘം
Kerala

വിമാനക്കമ്പനി ചൂഷണം അവസാനിപ്പിക്കണം : പ്രവാസിസംഘം

കേരള ഗൾഫ് സെക്ടറിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽനിന്ന്‌ വിമാനക്കമ്പനികൾ പിന്മാറണമെന്ന്‌ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെയാണ് ഈ ആകാശക്കൊള്ള. യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക്‌ 13,000 രൂപയായിരുന്നത് 50,000 രൂപയാക്കി. മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വൻ വർധനയാണ്‌.

ഗൾഫിൽ സ്‌കൂൾ അവധിയായതിനാൽ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന ഘട്ടത്തിലാണ് കുത്തനെ വർധന വരുത്തിയത്. നിരക്ക്‌ വർധനയുടെ കാര്യത്തിൽ ഒരു നീതീകരണവുമില്ല. വിദേശ നാണ്യശേഖരം വർധിപ്പിക്കുന്ന പ്രവാസിസമൂഹത്തെ കേന്ദ്രം കൊള്ളയടിക്കുന്നത് അനീതിയാണ്. ഈ ആകാശക്കൊള്ളയ്‌ക്കെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു.

Related posts

വാതിൽപടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

Aswathi Kottiyoor

വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox