Uncategorized

കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി; ഇത് അട്ടിമറി, കോടതിയിൽ പോകുമെന്ന് എസ്എഫ്ഐ

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ 16 ന് നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് മാറ്റിയത്. നാമനിര്‍ദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമാറിക്കാനുള്ള ശ്രമമാണെന്ന് എസ് എഫ് ഐ ആരോപിച്ചു. എന്നാൽ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചതെന്ന് സർവ്വകലാശാല വിശദീകരിച്ചു.

ഈ മാസം 16 ന് തെരഞ്ഞെടുപ്പ് നടത്താനാണ് സർവ്വകലാശാല തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി ഇന്ന് രാവിലെ സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളെ അറിയിക്കുകയായിരുന്നു. തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് സർവ്വകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പ് 16 ന് തന്നെ നടത്തുന്നതിനായി കോടതിയിൽ പോകുമെന്ന് എസ് എഫ് ഐ വ്യക്തമാക്കി. യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ എസ് എഫ് ഐ പ്രതിഷേധിച്ചു. ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button