30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമല്ല, പ്രധാനമന്ത്രിയുടെ അൽപത്തരമാണ് നടക്കുന്നത്’; കെ.സി വേണുഗോപാൽ
Uncategorized

‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമല്ല, പ്രധാനമന്ത്രിയുടെ അൽപത്തരമാണ് നടക്കുന്നത്’; കെ.സി വേണുഗോപാൽ

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അൽപത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി ഏകാധിപത്യപരമാണ്. പാർലമെന്റിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രപതി.എന്തു കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു.

രാജ്യ സഭാ എംപി മാരെ എങ്ങനെ ലോക്സഭാ സ്പീക്കർ ക്ഷണിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാണ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പാർലമെന്റ് അനക്സും ലൈബ്രറിയും പോലെയല്ല പാർലമെന്റ് മന്ദിരം. ബാലിശമായ ന്യായീകരണമാണ് ബിജെപി നിരത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാധിയാക്കാൻ വേണ്ടി രാഷ്ട്രപതിയെ ഉപയോഗിക്കുന്നു. നടപടി രാഷ്ട്രപതിയോടുള്ള അവഹേളനം.
സമ്പൂർണ്ണമായ പ്രോട്ടോകോൾ ലംഘനമാണ്. പുതിയ കെട്ടിടം പട്ടിണിയുടെയും തൊഴിലില്ലായ്‌യുടെയും കാര്യത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും കെ.സി വേണുഗോപൻ ചോദിച്ചു.

Related posts

വയനാട്ടില്‍ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Aswathi Kottiyoor

അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?

Aswathi Kottiyoor

രഹസ്യ വിവരം കിട്ടി വീട് പരിശോധിക്കാനെത്തി, അകത്ത് കയറിയതും ആക്രമണം; എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox