23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Uncategorized

ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കാസർകോട്: കാസർകോട് ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തൃശ്ശൂർ സ്വദേശി സനീഷ് ആണ് പിടിയിലായത്. മംഗളൂരുവിൽ ഹൗസ് സർജനായ യുവതിയെ ചെന്നൈ മംഗളുരു എക്സ്പ്രസിൽ വച്ചാണ് ഇയാൾ ശല്യം ചെയ്തത്.

തലശ്ശേരിയിൽ നിന്ന് കയറിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഇറങ്ങുകയായിരുന്നു. ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Related posts

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്ര​ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും, എപ്പോൾ കാണാം; കൂടുതൽ വിവരങ്ങൾ

Aswathi Kottiyoor

ഹോപ്പിന്റെ വെടിക്കെട്ട്! യുഎസിനെ തകര്‍ത്ത് വിന്‍ഡീസ്, പ്രതീക്ഷകള്‍ സജീവം! അവസാന മത്സരങ്ങള്‍ ഫൈനലിന് തുല്യം

Aswathi Kottiyoor

192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox