25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കേരളത്തിന് വീണ്ടും പുരസ്‌‌കാരം: കെ ഡിസ്‌‌കിന് സ്‌‌കോച്ച് അവാർഡ്
Kerala

കേരളത്തിന് വീണ്ടും പുരസ്‌‌കാരം: കെ ഡിസ്‌‌കിന് സ്‌‌കോച്ച് അവാർഡ്

സംസ്ഥാന സർക്കാർ സംരംഭമായ കേരള ഡവലപ്മെന്റ്‌ ആൻഡ് ഇന്നവേറ്റീവ് സ്‌ട്രാറ്റജിക് കൗൺസിലിന്‌ (കെ ഡിസ്‌‌ക്‌) സ്കോച്ച് അവാർഡ്. കെ ഡിസ്‌കിന് കീഴിലെ കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്‌കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കുന്നതിന്‌ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നൽകുന്ന ദേശീയ ബഹുമതിയാണ് സ്‌കോച്ച് അവാർഡ്. ഇ- ഗവേണൻസ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകർക്ക് വ്യവസായമേഖല ആവശ്യപ്പെടുന്ന നൈപുണ്യം നൽകി തൊഴിൽ കണ്ടെത്താൻ പ്രാപ്‌ത‌മാക്കുകയാണ് മിഷന്റെ ദൗത്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം പേർക്ക്‌ തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം.

“അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരുമായവരെ കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലൂടെ കണ്ടെത്തി അവർ ആഗ്രഹിക്കുന്ന മേഖലയിൽ തൊഴിൽ ലഭിക്കുവാൻ നൈപുണ്യ പരിശീലനം നൽകുക, ഇവരെ തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തി ഇൻഡസ്ട്രിയിലെ നൈപുണ്യ വിദഗ്ദ്ധരായ തൊഴിൽ സേനയുടെ വിടവ് നികത്തുക തുടങ്ങിയവയാണ് കെകെഇഎം നടപ്പാക്കുന്നതെന്ന്‌”- കെ ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്‌ണൻ പറഞ്ഞു

Related posts

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് ക്വാറന്‍്റീനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്: ഏഴു ദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ജോലിയില്‍ പ്രവേശിക്കണം

Aswathi Kottiyoor

ലാഭത്തിലോടി കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്

Aswathi Kottiyoor
WordPress Image Lightbox