24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ല’; മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം
Uncategorized

‘എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ല’; മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം


പാലക്കാട്: എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ രേഖപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർക്ക് ഉൾപ്പെടെ ഇളവ് നൽകാൻ നിയമമില്ലെന്ന് മറുപടിയിൽ അറിയിച്ചു.

എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാൽ, എ.ഐ കാമറ പിഴയിൽനിന്ന് പ്രധാന വ്യക്തികൾക്കും മന്ത്രിമാർക്കും ഇളവുനൽകാൻ നിയമമോ വിജ്ഞാപനമോ ഉണ്ടോ എന്നാണ് വിവരാവകാശ പ്രകാരം അന്വേഷിച്ചത്. ഇല്ലെന്ന മറുപടിയാണ് ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകുന്നത്.

Related posts

18 ടൺ ഭക്ഷണം, 25000 ബോട്ടിൽ വീഞ്ഞ്, 100 വിമാനം, ലോകത്തെ ഏറ്റവും പണം ചെലവാക്കിയ പാർട്ടി; ശേഷം സാമ്രാജ്യം വീണു

Aswathi Kottiyoor

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ നിര്യാതനായി

Aswathi Kottiyoor

ക്ലബ്ബിൽ വെച്ച് വനിതാ ഡോക്ടറുമായി അടുപ്പം, മദ്യം നൽകി പീഡിപ്പിച്ച ശേഷം ബ്ലാക് മെയിലിങ്; യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox