24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്രൊഫ. ജെ. റോസ്ചന്ദ്രൻ പുരസ്കാരം ഗോപിനാഥ് മുതുകാടിന്
Kerala

പ്രൊഫ. ജെ. റോസ്ചന്ദ്രൻ പുരസ്കാരം ഗോപിനാഥ് മുതുകാടിന്

തിരുവനന്തപുരം: രണ്ട് ദശാബ്‌ദത്തിലേറെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലും പ്രഗൽഭ അധ്യാപകനുമായിരുന്ന പ്രൊഫ. ജെ. റോസ്ചന്ദ്രൻ്റെ പേരിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അലുമ്‌നി അസോസിയേഷൻ (AKCCA) ഏർപ്പെടുത്തിയ പുരസ്കാരം ഗോപിനാഥ് മുതുകാടിന്. 50,000 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രൊഫ. ജെ. റോസ്ചന്ദ്രൻ്റെ ജന്മദിനമായ ജൂൺ 19 ന് പുരസ്കാരം സമ്മാനിക്കും.
നിയമസഭാ മുൻ സെക്രട്ടറിയും മുൻ ജില്ലാ ജഡ് ജിയും ആയ എസ് .വി. ഉണ്ണികൃഷ്ണൻ നായർ ചെയർമാനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ. ആർ. അജയൻ സെക്രട്ടറിയും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർഥികളായ മുൻ ജില്ലാ ജഡ്ജി A K ഗോപകുമാർ, മുൻ പി എസ് സി അംഗം ഡോ: ഡി.രാജൻ, എഴുത്തുകാരി Dr. B.സരോജം, സീമാറ്റ് മുൻ ഡയറക്ടർ പ്രൊഫ: സുലൈഖ റഷീദ്, ചലച്ചിത്ര സംവിധായകൻ സജിൻ ലാൽ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ, അക്കാദമിക് രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

Related posts

മിഷനുകൾ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു.

Aswathi Kottiyoor

ലോകായുക്തയെക്കുറിച്ചു ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ. രവി

Aswathi Kottiyoor
WordPress Image Lightbox