25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി
Uncategorized

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി. മുല്ലക്കുടിയിലാണ് അരിക്കൊമ്പൻനിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. അരികൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാൽ മേധക്കാനത്ത് തുറന്ന് വിടുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റര്‍ ഉള്ളിലേക്ക് കേരളത്തിന്‍റെ വനത്തില്‍ എത്തിയ കൊമ്പന്‍ പിന്നീട് അതിര്‍ത്തിയിലെത്തി തമിഴ്നാട് വനമേഖലയില്‍ സഞ്ചരിക്കുകയായിരുന്നു. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്.ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Related posts

ശക്തമായ മഴ: വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി, 50 ലക്ഷത്തിന്റെ നഷ്ടമെന്ന് കര്‍ഷകന്‍

Aswathi Kottiyoor

വർക്കലയിൽ 5 വയസുകാരി ട്രെയിനിനടിയിലേക്ക് വീണു, ദൈവദൂതനപ്പോലെ അസി. ലോക്കോ പൈലറ്റ്, കുഞ്ഞിന് പുതുജീവൻ

Aswathi Kottiyoor

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; ‘ആദരവോടെ ക്ഷണം നിരസിക്കുന്നു’; ചടങ്ങിലേക്കില്ലെന്ന് കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox