24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴ : ഹൈക്കോടതി
Uncategorized

വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴ : ഹൈക്കോടതി

മൾട്ടികളർ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നവയായി കണക്കാക്കാനാകില്ലെന്ന്‌ ഹൈക്കോടതി. മോട്ടോർ വാഹനനിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക്‌ വാഹനനിയമത്തിനുപുറമെയുള്ള ശിക്ഷാനടപടികൾക്കൊപ്പം ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴ ഈടാക്കാനും ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു.

റോഡ്‌ സുരക്ഷാനിയമവും മോട്ടോർ വാഹനനിയമവും മോട്ടോർ വെഹിക്കിൾസ്‌ (ഡ്രൈവിങ്‌) റഗുലേഷൻസ്‌ വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത്‌ ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓൾ കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസാണ്‌ കോടതി പരിഗണിച്ചത്‌.
അമിതവേഗം, അമിതഭാരം, മദ്യപിച്ചും മയക്കുമരുന്ന്‌ ഉപയോഗിച്ചും മൊബൈലിൽ സംസാരിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന്‌ കോടതി പറഞ്ഞു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ ഓവർലോഡ് കയറ്റുന്ന ചരക്കുവാഹനങ്ങളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ്‌ ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു

Related posts

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി 2 പേർക്ക് പരിക്ക്

Aswathi Kottiyoor

മഹാരാജാസ് അനിശ്ചിത കാലത്തേക്ക് അടച്ചു; കത്തിക്കുത്തില്‍ വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ കേസ്

Aswathi Kottiyoor

സിക്കിമിൽ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് കരസേന

Aswathi Kottiyoor
WordPress Image Lightbox