25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട്ടിൽ വാഹനാപകടം: വിനോദയാത്രയ്‌ക്കെത്തിയ കണ്ണൂർ സ്വദേശികൾ മരിച്ചു –
Uncategorized

വയനാട്ടിൽ വാഹനാപകടം: വിനോദയാത്രയ്‌ക്കെത്തിയ കണ്ണൂർ സ്വദേശികൾ മരിച്ചു –


മാനന്തവാടി: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ രണ്ടുമരണം. മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ യുവാക്കൾ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായ പരിക്കേറ്റ മൂന്നാമൻ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു

Related posts

മലയാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായെന്ന് റിപ്പോര്‍ട്ട്; അറസ്റ്റിലായത് ഉള്ളാട്ടുപാറ സ്വദേശി

Aswathi Kottiyoor

ഫ്ലാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി, 15 ദിവസത്തിനകം കീഴടങ്ങാൻ നിര്‍ദേശം

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു

Aswathi Kottiyoor
WordPress Image Lightbox