27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കപ്പൽ മുക്കി രക്ഷപ്പെടാൻ ശ്രമം: കൊച്ചിയിൽ പിടിച്ച ലഹരിമരുന്ന് ഹാജി സലിം ഗ്രൂപ്പിന്റേത്
Uncategorized

കപ്പൽ മുക്കി രക്ഷപ്പെടാൻ ശ്രമം: കൊച്ചിയിൽ പിടിച്ച ലഹരിമരുന്ന് ഹാജി സലിം ഗ്രൂപ്പിന്റേത്

കൊച്ചി∙ പാക്ക് കപ്പലിൽനിന്നു പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്‍റേത‌ാണെന്നു പ്രാഥമിക നിഗമനം. കടലില്‍ മുക്കിയ ലഹരിമരുന്നിന്‍റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തെ തുടർന്നു ഇന്ത്യൻ നാവികസേനയും നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു കപ്പലിൽ കടത്തുകയായിരുന്ന മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്.
പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് ലഹരിമരുന്ന് കടത്തിയത്, സാമ്പത്തിക ഇടപാട്, രാജ്യാന്തര ബന്ധം തുടങ്ങിയവയെല്ലാം എന്‍സിബി അന്വേഷിക്കുന്നുണ്ട്.

നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണു വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും പിടിച്ചെടുത്തു.

മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. ലഹരിമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാക്കിസ്ഥാന്‍ മുദ്രകളാണുള്ളത്.

Related posts

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; ഉടമയുടെ ആർസി ബുക്ക് റദ്ദാക്കും

Aswathi Kottiyoor

ഗണേഷ് കുമാറിന്റെ വിചിത്ര നിര്‍ദേശം’: ബഹിഷ്‌കരണ സമരത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍

Aswathi Kottiyoor

യുപിഐ ഇടപാട്: അക്കൗണ്ട് മരവിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍; ആശങ്കയേറുന്നു

Aswathi Kottiyoor
WordPress Image Lightbox