24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉത്തരക്കടലാസ്‌ ഇല്ല; കോഴിക്കോട്‌ നീറ്റ്‌ പരീക്ഷ ഒന്നര മണിക്കൂർ വൈകി
Kerala

ഉത്തരക്കടലാസ്‌ ഇല്ല; കോഴിക്കോട്‌ നീറ്റ്‌ പരീക്ഷ ഒന്നര മണിക്കൂർ വൈകി

തിരുവനന്തപുരം
സംസ്ഥാനത്ത്‌ 16 നഗരകേന്ദ്രത്തിലായി 1.20 ലക്ഷം വിദ്യാർഥികൾ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഏകീകൃത ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതി. ആവശ്യത്തിന്‌ ഉത്തരക്കടലാസ്‌ (ഒഎംആർ ഷീറ്റ്‌) ഇല്ലാത്തതിനാൽ കോഴിക്കോട്ട്‌ ഒരു കേന്ദ്രത്തിലെ മൂന്നു ഹാളിൽ പരീക്ഷ പൂർത്തിയാകാൻ ഒന്നര മണിക്കൂർ വൈകി. മറ്റൊരു കേന്ദ്രത്തിൽ ഉത്തരക്കടലാസ്‌ മാറി നൽകിയതിനെത്തുടർന്ന്‌ രക്ഷിതാക്കൾ രാത്രിവരെ പ്രതിഷേധിച്ചു. കോട്ടയത്ത്‌ ഒരു കേന്ദ്രത്തിൽ കുട്ടികളെ പ്രവേശിപ്പിക്കാൻ വൈകി.

കോഴിക്കോട്‌ ഈങ്ങാപ്പുഴ മാർ ബസേലിയോസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലാണ്‌ മൂന്നു ഹാളിൽ പരീക്ഷ വൈകി പൂർത്തിയായത്‌. ഉത്തരക്കടലാസ്‌ വിതരണം കഴിഞ്ഞപ്പോൾ 50 കുട്ടികൾക്ക്‌ ലഭിച്ചില്ല. ഇവിടെ പരീക്ഷയ്‌ക്ക്‌ എത്താതിരുന്ന 23 പേരുടെ ഉത്തരക്കടലാസ്‌ മാറ്റി നൽകി. സമീപ സ്‌കൂളിൽ പരീക്ഷയ്‌ക്ക്‌ എത്താതിരുന്നവരുടെ ഉത്തരക്കടലാസ്‌ എത്തിച്ചപ്പോഴേക്കും ഒന്നരമണിക്കൂർ വൈകി. പകൽ രണ്ടിനുമുമ്പ്‌ ഹാളിലെത്തിയവർ പുറത്തിറങ്ങിയത്‌ രാത്രി 7.30ന്‌. ഇതോടെ പുറത്ത്‌ രക്ഷിതാക്കൾ ബഹളം വച്ചു.

കോഴിക്കോട്‌ ഫറോക്കിലെ അൽഫറൂഖ്‌ റസിഡൻഷ്യൽ സ്‌കൂളിലെ ഒരു ഹാളിൽ ഉത്തരക്കടലാസ്‌ മാറി നൽകിയത്‌ ബഹളത്തിന്‌ കാരണമായി. പരീക്ഷയ്‌ക്ക്‌ എത്താതിരുന്ന കുട്ടിയുടെ ഒഎംആർ ഷീറ്റ്‌ അടുത്ത കുട്ടിക്ക്‌ നൽകി. ഈ കുട്ടിക്ക്‌ കിട്ടേണ്ട ഒഎംആർ ഷീറ്റിൽ മറ്റൊരു കുട്ടി ഉത്തരം രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. തുടർന്ന്‌ ഇത്‌ തിരിച്ചുവാങ്ങി യഥാർഥ വിദ്യാർഥിക്കുതന്നെ നൽകി. കുട്ടികൾ പുറത്തിറങ്ങിയപ്പോഴാണ്‌ രക്ഷിതാക്കൾ വിവരം അറിഞ്ഞത്‌. ഉത്തരക്കടലാസ്‌ മാറിയാലും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ അധികൃതർ അറിയിച്ചെങ്കിലും രേഖാമൂലം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ രാത്രിവരെ രക്ഷിതാക്കളുടെ പ്രതിഷേധം തുടർന്നു.കോട്ടയം പുതുപ്പള്ളി ചാന്നാനിക്കാട്‌ എസ്‌എൻ സ്‌കൂളിൽ കുട്ടികളെ പ്രവേശിപ്പിക്കാൻ വൈകിയതിനെത്തുടർന്ന്‌ ‘കൂൾ ഓഫ്‌ ടൈം’ പലർക്കും നഷ്ടമായി എന്ന്‌ ആക്ഷേപം ഉയർന്നു

Related posts

അനുമോദന സദസ്സ് സംഘടിപ്പിച്ച്, നെയ്‌ബർഹൂഡ് റെസിഡൻസ് അസോസിയേഷൻ

Aswathi Kottiyoor

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor

കെ​​എ​​സ്ആ​​ര്‍​ടി​​സി ഫാ​​സ്റ്റ്, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ബ​​സു​​ക​​ളും സ്വി​​ഫ്റ്റി​​ലേ​​ക്ക്

Aswathi Kottiyoor
WordPress Image Lightbox