27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഫാക്ടിന് സർവകാലനേട്ടം; ലാഭം 613 കോടി, വിറ്റുവരവ് 6198 കോടി
Kerala

ഫാക്ടിന് സർവകാലനേട്ടം; ലാഭം 613 കോടി, വിറ്റുവരവ് 6198 കോടി

ഫാക്ട് 2022–-23 സാമ്പത്തികവർഷത്തിൽ 612.99 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. പലിശയും നികുതികളും ചേർത്ത് 860.32 കോടിയാണ് ലാഭം. സർവകാല റെക്കോഡാണിത്. കഴിഞ്ഞ സാമ്പത്തികവർഷം ലാഭം 353.28 കോടിയും പലിശയും നികുതിയും ചേർത്തുള്ള ലാഭം 679.84 കോടിയുമായിരുന്നു. വിറ്റുവരവിലും ചരിത്രനേട്ടം രേഖപ്പെടുത്തി. 6198.15 കോടി രൂപയാണ് വിറ്റുവരവ്. മുൻവർഷമിത് 4424.80 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം 9.83 ലക്ഷം ടണ്ണിൽ കവിഞ്ഞ വളം വിൽപ്പനയുണ്ടായി. ഫാക്ടംഫോസ് 7.42 ലക്ഷം ടണ്ണും അമോണിയം സൾഫേറ്റ് 2.20 ലക്ഷം ടണ്ണും ജൈവവളം 0.20 ലക്ഷം ടണ്ണുമായിരുന്നു വിൽപ്പന. ഈ കാലയളവിൽ 43,712 ടൺ കാപ്രോലാക്ടം വിൽപ്പനയും നടന്നു. ഫാക്ടംഫോസിന്റെ ഉൽപ്പാദനം 8.28 ലക്ഷം ടണ്ണായി ഉയർന്നു. ഇത് ഉൽപ്പാദനശേഷിയുടെ 131 ശതമാനമാണ്. അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനം ഉൽപ്പാദനശേഷിയുടെ 109 ശതമാനമായ 2.45 ലക്ഷം ടണ്ണാണ്. കാപ്രോലാക്ടം 0.44 ലക്ഷം ടണ്ണും ഉൽപ്പാദിപ്പിച്ചു. ഒരു ഷെയറിന് ഒരുരൂപ വച്ച് ഡയറക്ടർബോർഡ് അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

Related posts

ഇരിട്ടി എക്സൈസ് റെയിഞ്ച്*

Aswathi Kottiyoor

വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികളെന്ന് ഭക്ഷ്യ മന്ത്രി

Aswathi Kottiyoor

ഇൻസുലിൻ, ഇനി ‘തണുപ്പില്ലാതെ’;’വില പകുതിയോളം കുറയ്ക്കാമെന്നു പ്രതീക്ഷ’.

Aswathi Kottiyoor
WordPress Image Lightbox