27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആദ്യം സ്വന്തം കഴുത്തില്‍ ഷാള്‍ചുറ്റി പ്രണയരംഗം അഭിനയിച്ചു; ഉച്ചയ്ക്ക് കൊല, മൂന്നുമണിക്ക് പുതിയ റീലും.*
Uncategorized

ആദ്യം സ്വന്തം കഴുത്തില്‍ ഷാള്‍ചുറ്റി പ്രണയരംഗം അഭിനയിച്ചു; ഉച്ചയ്ക്ക് കൊല, മൂന്നുമണിക്ക് പുതിയ റീലും.*


കാലടി: സൂപ്പര്‍മാര്‍ക്കറ്റിലെ സഹജീവനക്കാരി, ചെങ്ങല്‍ സ്വദേശി ആതിരയെ സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായി. തെളിവുകള്‍ ഒന്നും ബാക്കിവെയ്ക്കാതെ കൃത്യം നിര്‍വഹിക്കാനായിരുന്നു ശ്രമം. കൊലയ്ക്കുശേഷം പോലീസിനു മുന്നില്‍ പ്രതി പതറാതെ പിടിച്ചുനിന്നു. എന്നാല്‍, പോലീസ് അതിവിദഗ്ദ്ധമായി നീങ്ങി തെളിവുകള്‍ കണ്ടെത്തിയതോടെയാണ് കുറ്റം ഏറ്റുപറയേണ്ടിവന്നത്.

29-ന് അതിരപ്പിള്ളിയിലേക്ക് പോകാന്‍ വല്ലം കവലയില്‍ കാത്തുനിന്ന ആതിരയെക്കൂട്ടി അഖില്‍ അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി. ആതിരയെ കാറില്‍ തന്നെ ഇരുത്തി, സൂപ്പര്‍മാര്‍ക്കറ്റിലെത്തി താന്‍ ഇവിടെതന്നെ ഉണ്ടെന്ന് സ്ഥാപിച്ചു. തുടര്‍ന്ന് കാറില്‍ അതിരപ്പിള്ളിക്കു പോയി.

ഉച്ചയോടെ കൊലപാതകം നടന്നതായാണ് പോലീസ് പറഞ്ഞത്. തന്ത്രപരമായാണ് കൊലപ്പെടുത്തിയതെന്ന് അഖിലിന്റെ മൊഴികളില്‍നിന്ന് വ്യക്തം. ആദ്യം സ്വന്തം കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയരംഗം അഭിനയിച്ചു. തുടര്‍ന്ന്, സ്‌നേഹഭാവത്തില്‍ ഷാള്‍ ആതിരയുടെ കഴുത്തില്‍ ചുറ്റി പൊടുന്നനെ ശക്തമായി വരിഞ്ഞുമുറുക്കുകയായിരുന്നു. കഴുത്തില്‍ അമര്‍ത്തി ചവിട്ടി മരണം ഉറപ്പാക്കി. പാറയിടുക്കില്‍ മൃതദേഹം ഒളിപ്പിച്ചു.ഒരുമണിയോടെ മൃതദേഹം കണ്ടെത്തി.

കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ആനത്താരയുള്ള ഉള്‍ക്കാട്ടില്‍ ആദ്യമായാണ് വന്നിട്ടുള്ളത് എന്നാണ് പ്രതി പറയുന്നത്. എന്നാല്‍, പരിചയമില്ലാത്തവര്‍ക്ക് എത്തിപ്പെടാനാകാത്ത സ്ഥലമാണിതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്. അധികവും പെണ്‍കുട്ടികളാണ്. സൗഹൃദങ്ങള്‍ മുതലെടുത്ത് ഇയാള്‍ കൂടുതല്‍ ആളുകളില്‍നിന്ന് പണം തട്ടിയിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

Related posts

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്; അലർട്ടിൽ മാറ്റം, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം; ജഗൻ സത്യപ്രതിജ്ഞ തീരുമാനിച്ച അതേ ദിനത്തിൽ അധികാരമേൽക്കാൻ ചന്ദ്രബാബു നായിഡു

Aswathi Kottiyoor

പ്ലസ് വൺ പരീക്ഷ: സ്‌കൂളുകളിൽ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രം

Aswathi Kottiyoor
WordPress Image Lightbox