22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം
Uncategorized

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം


പാലക്കാട്: പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി പ്രവീൺ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യൽ ബുള്ളിയിംങ്ങിന്‍റെ പേരിൽ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥിനെ ഇന്നലെ രാവിലെയാണ് പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനം.
അതേസമയം പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു.

Related posts

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി

Aswathi Kottiyoor

മഴയിൽ പോയ വൈദ്യുതി പുനസ്ഥാപിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം മിനിസ്റ്റീരിയൽ ജീവനക്കാരും; അഭിനന്ദിച്ച് കെഎസ്ഇബി

Aswathi Kottiyoor

മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ

Aswathi Kottiyoor
WordPress Image Lightbox