25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; ജാതി സർവേക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ
Uncategorized

നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; ജാതി സർവേക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ


പട്ന∙ ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സർവേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. അവശത അനുഭവിക്കുന്നവരെ സഹായിക്കാനാണ് സർവേ സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സർവേ നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായി ഇന്ന് രാവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. ദരിദ്രരായ വ്യക്തികളുടെ എണ്ണവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ഇടപെടലുകളും നടത്തുന്നതിന് സർവേ സഹായിക്കും. ബിഹാർ നിവാസികളുടെ പുരോഗതിക്ക് സർവേ കാരണമാകും. സഹായം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

സർവേയ്ക്കെതിരെയുള്ള നീക്കങ്ങളിൽ നിതീഷ് കുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, ബിഹാർ നിവാസികളുടെ സാമ്പത്തിക നിലയെയും ജാതിയെയും സംബന്ധിക്കുന്ന വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചിരുന്നത്. ഇത്തരത്തിൽ വീടുവീടാന്തരമുള്ള സെൻസസ് നടത്തുന്നതിന് കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമെന്ന് വിമർശനം ഉയർന്നിരുന്നു.

സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് കുമാർ യാദവ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് ഇന്ന് ചീഫ് ജസ്റ്റിസ് കെ.വി ചന്ദ്രന്‍റെ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ദിനു കുമാർ, റിതു രാജ്, അഭിനവ് ശ്രീവാസ്തവ എന്നിവർ ഹാജരായി. സംസ്ഥാനത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പികെ ഷാഹിയാണ് കോടതിയിൽ ഹാജരായത്.

ജാതി സർവേ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകനായ ദിനു കുമാർ വാദിച്ചത്. പൊതുജനക്ഷേമത്തിനും സാമൂഹിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സർവേയെന്നാണ് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പികെ ഷാഹി കോടതിയെ അറിയിച്ചത്.

ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ ആദ്യ ഘട്ടം ജനുവരി ഏഴ് മുതൽ 21 വരെയാണ് നടന്നത്. രണ്ടാം ഘട്ടം നിശ്ചയിച്ചിരുന്നത് ഏപ്രിൽ 15 മുതൽ മെയ് 15 വരെയാണ്. ഇതിനിടെയാണ് സർവേ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Related posts

ശിവരാത്രി ഉത്സവം: രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു, തളച്ചത് അതിസാഹസികമായി

Aswathi Kottiyoor

ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ സ്പർശം പദ്ധതിയുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവൻ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു.

Aswathi Kottiyoor

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor
WordPress Image Lightbox