25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സർവീസുകൾ എല്ലാം റദ്ദാക്കി ഗോ ഫസ്റ്റ്; പണം റിഫണ്ട് ചെയ്യണമെന്ന് റെഗുലേറ്റർ
Uncategorized

സർവീസുകൾ എല്ലാം റദ്ദാക്കി ഗോ ഫസ്റ്റ്; പണം റിഫണ്ട് ചെയ്യണമെന്ന് റെഗുലേറ്റർ


ന്യൂഡൽഹി∙ ഗോ ഫസ്റ്റ് എയർലൈൻസ് ചൊവ്വാഴ്ച വരെയുള്ള സർവീസുകൾ റദ്ദാക്കി. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്തതിനെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പണം തിരികെ നൽകണമെന്ന് എവിയേഷൻ റെഗുലേറ്റർ നിർദേശിച്ചിരുന്നു. അധികം വൈകാതെ പണം ലഭ്യമാക്കുവാനാണ് കമ്പനിയുടെ നീക്കം.

വിമാനം റദ്ദാക്കിയതോടെ ബുക്ക് ചെയ്തിരുന്ന യാത്രക്കാർ പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാപ്പരായി പ്രഖ്യാപിക്കുന്നതിനു ഗോ ഫസ്റ്റ് വിമാനക്കമ്പനി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വിമാന സര്‍വീസുകൾ പൂർണമായി റദ്ദാക്കിയത്.

യുഎസ് കമ്പനിയായ ‘പ്രാറ്റ് ആൻഡ് വിറ്റനി’ നിർമിച്ച എൻജിനുകളിലെ തകരാർ മൂലം തങ്ങളുടെ 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചതെന്നാണു കമ്പനിയുടെ വാദം. എൻജിൻ തകരാർ അടിയന്തിരമായി പരിഹരിച്ചാൽ ഓഗസ്റ്റ്, സെപ്‌റ്റംബർ മാസങ്ങളോടെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് പുനഃരാരംഭിക്കാനാകുമെന്നു കമ്പനി വ്യക്തമാക്കന്നുണ്ട്.

Related posts

സ്കൂട്ടറിൽ അഞ്ജലിക്കൊപ്പം സുഹൃത്തും; അപകടത്തിനുശേഷം രക്ഷപ്പെട്ടു: വഴിത്തിരിവ്.

Aswathi Kottiyoor

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Aswathi Kottiyoor

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു, 5 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox