25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഭവനരഹിതരില്ലാത്ത കേരളത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പ്‌: 20,073 ലൈഫ് വീടുകൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും
Kerala

ഭവനരഹിതരില്ലാത്ത കേരളത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പ്‌: 20,073 ലൈഫ് വീടുകൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവയ്‌പ്പാണ് വ്യാഴാഴ്‌ച കൈമാറുന്ന 20,073 വീടുകളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീട്‌. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്‌തിയോടെ ജീവിക്കുന്ന നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം. ഇതിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി പട്ടികവർഗ്ഗ ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിനായി കരാറിൽ ഏർപ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്നത്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവെയ്പ്പാണ് നാളെ കൈമാറുന്ന 20,073 വീടുകൾ

Related posts

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാജോര്‍ജ്

Aswathi Kottiyoor

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

Aswathi Kottiyoor

ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ 82 ശതമാനം പിന്നിട്ടു; മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി

Aswathi Kottiyoor
WordPress Image Lightbox