24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മെയ് 1 മുതൽ ഇരിട്ടി ടൗണിലെ ട്രാഫിക്ക് നടപടികൾ കർശനമാക്കി
Iritty

മെയ് 1 മുതൽ ഇരിട്ടി ടൗണിലെ ട്രാഫിക്ക് നടപടികൾ കർശനമാക്കി

ഇരിട്ടി ടൗണിലെ അലക്ഷ്യമായ പാർക്കിങ്ങിനും അനധികൃത കച്ചവടങ്ങൾക്കും എതിരായി ശക്തമായ നടപടികൾ സ്വീകരിക്കമെന്ന് അധികൃതർ അറിയിച്ചു.

ഇരിട്ടി പഴയ പാലത്തിനു സമീപം നിലവിലുള്ള പേ പാർക്കിംങ് കൂടാതെ സ്വകാര്യ വ്യക്‌തിയുടെ സ്ഥലം കണ്ടെത്തി കുടുതൽ വാഹനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലുള്ള പേ പാർക്കിംങ് എർപ്പെടുത്തി. ഇരിട്ടി പാലം മുതൽ പയിഞ്ചേരിമുക്ക് വരെ അലക്ഷ്യമായും ദിവസം മുഴുവനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ഇത്തരം വാഹന ഉടമകൾ നിർബന്ധമായും പേ പാർക്കിംങ്ങ് സംവിധാനം ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്യണം.

ഇരിട്ടി പട്ടണത്തിലെ കച്ചവടക്കാരുടെയും കടകളിൽ ജോലി ചെയ്യുന്നവരുടെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ടൗണിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി പേ പാർക്കിങ്ങ് കേന്ദ്രത്തിലേക്ക് മാറ്റണം.

ടൗണിൽ നഗരസഭ എർപ്പെടുത്തിയ സൗജന്യ സ്വകാര്യ പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ 1 മണിക്കൂറിൽ കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ ചുമത്തുന്നതു ന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇരിട്ടി പാലം മുതൽ പയിഞ്ചേരിമുക്ക് വരെയുള്ള ഫുട്പാത്ത് കൈയ്യേറി നടത്തുന്ന കച്ചവടവും ടൗണിലെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളും മറ്റും കൈയേറി നടത്തുന്ന അനധികൃത വഴിയോര കച്ചവടവും മെയ് 1 മുതൽ അവസാനിപ്പിക്കേണ്ടതാണ്

ടൗൺ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പൂചെടികൾ നശിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികളിൽ പോലിസ് നിയമ നടപടികൾ സ്വീകരിക്കുന്നതിനും തിരുമാനിച്ചതായി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.ജെ ബിനോയ് ,ഇരിട്ടി ജോയിൻ്റ് ആർ.ടി.ഒ സാജു ബി എന്നിവർ അറിയിച്ചു.

Related posts

കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കർണാടക വനംവകുപ്പ് വരച്ച അതിർത്തി അടയാളപ്പെടുത്തൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് മായിച്ചു.

Aswathi Kottiyoor

നീന്തൽകുളം നാടിന് സമർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox