24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ വീണ്ടും ‘റേഞ്ചി’ൽ; അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നു
Uncategorized

അരിക്കൊമ്പൻ വീണ്ടും ‘റേഞ്ചി’ൽ; അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നു


കുമളി∙ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിച്ചിരുന്നില്ല.
അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ‌ എത്തിയിരുന്നു

Related posts

‘മൊഴി നൽകിയവർക്ക് കേസുമായി പോകാൻ താത്പര്യമില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Aswathi Kottiyoor

പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ ശില നിർമാണം –

Aswathi Kottiyoor

അടി, ഇടി, കൂട്ടിയടി; ഒടുവില്‍ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തിരുമാനം; വിസി നിർദേശം നൽകി

Aswathi Kottiyoor
WordPress Image Lightbox