23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പശുക്കിടാവിനെ കടുവ കൊന്നു
Uncategorized

പശുക്കിടാവിനെ കടുവ കൊന്നു


പുല്‍പ്പള്ളി: പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്. പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.

കടുവയെ കണ്ട വീട്ടുകാര്‍ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍ നൂറ്റിയന്‍പതു മീറ്റര്‍ മാറി കടുവ പശുവിനെ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ വനംവകുപ്പിന് വിവരംഅറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി സര്‍ജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശുക്കിടാവിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Related posts

എറണാകുളത്ത് രണ്ട് കുട്ടികൾ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകൾ നേരിട്ടു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസ്; സുരക്ഷ സേന അം​ഗങ്ങളുൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്

Aswathi Kottiyoor

വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു! കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

Aswathi Kottiyoor
WordPress Image Lightbox