30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു.
Kerala

രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു.

രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.

ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000 – ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Related posts

പുതുക്കിയ മാർഗനിർദേശം; കേരളത്തിലെ കോവിഡ്​ മരണക്കണക്ക്​ കുതിച്ചുയരുന്നു

Aswathi Kottiyoor

മഴവില്ല് പദ്ധതി പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളുടെ ശാസ്ത്രബോധം വർധിപ്പിക്കും -മുഖ്യമന്ത്രി

Aswathi Kottiyoor

കൊ​​​ടും ചൂ​​​ടി​​​ൽ ആ​​​ശ്വാ​​​സ​​​ക്കു​​​ളി​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ ; ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor
WordPress Image Lightbox