Uncategorized

മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: യാത്രയുടെ പണം അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ ചെലവ് 19,88595 രൂപയാണെന്ന് വ്യക്തമാക്കുന്ന ഇന്‍വോയിസിന്റെ പകർപ്പ് ലഭിച്ചു. കേളചന്ദ്ര ഏവിയേഷന്‍ ചിപ്‌സണ്‍ ഏവിയേഷന് നല്‍കിയതാണ് ഇന്‍വോയിസ്. മുഖ്യമന്ത്രി സഞ്ചരിച്ച കേളചന്ദ്രയുടെ വിമാനത്തിന് പണമടച്ചത് ചിപ്‌സണ്‍ ഏവിയേഷനായിരുന്നു. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ വിമാന യാത്രയിലെ ദുരൂഹത തുടരുകയാണ്. സൗജന്യ വിമാനയാത്ര ഒരുക്കിയത് ചിപ്‌സണ്‍ എവിയേഷന്‍ ആണോ അതോ ചിപ്സണ്‍ന്റെ മറവില്‍ മറ്റൊരു വ്യവസായി ഉണ്ടോ എന്നതിലും സംശയമുണ്ട്.

ഈ മാസം 21ന് കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് വി ഡി സതീശന്‍ മലപ്പുറത്തേയ്ക്ക് ചാര്‍ട്ടേഡ് വിമാന യാത്ര നടത്തിയത്. ഇതേ ദിവസം തന്നെയാണ് കേളചന്ദ്ര ഏവിയേഷന് ചിപ്‌സണ്‍ ഏവിയേഷന്‍ 19 ലക്ഷത്തിലധികം രൂപ നല്‍കിയത്. ഇതിന്റെ ഇന്‍വോയിസ് ആണ് ഇപ്പോള്‍ പുറത്ത് വന്നത്.മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്‌പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button