22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • കാക്കയങ്ങാട് ഉളീപ്പടി, കുറുക്കൻ മുക്ക് എന്നിവിടങ്ങളിൽ വ്യാപക മോഷണം 17കാരൻ അറസ്റ്റിൽ
Iritty

കാക്കയങ്ങാട് ഉളീപ്പടി, കുറുക്കൻ മുക്ക് എന്നിവിടങ്ങളിൽ വ്യാപക മോഷണം 17കാരൻ അറസ്റ്റിൽ

ഇരിട്ടി: കാക്കയങ്ങാട് ഉളീപ്പടി, കുറുക്കൻ മുക്ക് മേഖലകളിൽ നടന്ന വ്യാപക മോഷണത്തിൽ 17കാരൻ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ തെറ്റുവഴിയിൽ നിന്നുമാണ് മോഷ്ടാക്കളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം . കാക്കയങ്ങാട് ഉളീപ്പടി, കുറുക്കന്‍മുക്ക് മേഖലകളിലെ 4 കടകളിലും കള്ളുഷാപ്പിലുമാണ് മോഷണം നടന്നത്. ഉളീപ്പടിയിലെ സൂര്യ സിമന്റ്‌ പ്രൊഡക്റ്റ്സ് എന്ന സ്ഥാപനത്തിന്റെ വാതില്‍ തകര്‍ത്തശേഷം അകത്ത് കടന്ന മോഷ്ടാക്കള്‍ സ്ഥാപനത്തിനുള്ളിലെ ഭണ്ഡാരവും മേശയും തകര്‍ത്ത് മേശയിലുണ്ടായിരുന്ന 600 രൂപയും ഭണ്ഡാരത്തിലുണ്ടായിരുന്ന നാണയതുട്ടുകളുമാണ് കവര്‍ന്നത്. സമീപത്തുള്ള ഫോര്‍ജി തട്ടുകടയില്‍ കയറിയ മോഷ്ടാക്കള്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചശേഷം കടക്കുള്ളിലെ സാധന സാമഗ്രികളും നശിപ്പിച്ചു.
ഉളീപ്പടിയിലെ കള്ള്ഷാപ്പിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര നീക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇവിടെ നിന്ന് കള്ള് കുടിച്ചശേഷം 3 ലിറ്ററോളം കള്ള് മോഷ്ടിച്ചാണ് കടന്നത്. സമീപത്തെ പെട്ടിക്കടയില്‍ നിന്ന് സിഗരറ്റ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും മോഷ്ടിച്ചു. കുറുക്കൻ മൂക്കിലെ തൊയ്ബ സൂപ്പര്‍മാര്‍ക്കറ്റിലും മോഷണം ശ്രമം നടന്നിട്ടുണ്ട്. കുറുക്കന്‍മുക്ക് സ്വദേശി റഷീദിന്റെ വീട്ടില്‍ നിന്നും 2 സൈക്കിള്‍ മോഷ്ടിച്ചതോടെ പോലീസിന്റെ സാനിധ്യം അറിഞ്ഞതിനെത്തുടർന്ന് സൈക്കിള്‍ ഉപേക്ഷിച്ച് കടന്നുകളായിരുന്നു. സ്ഥലത്ത് നിന്ന് മോഷ്ടാക്കളുടേതെന്ന് കരുതുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മുഴക്കുന്ന് പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ 17 കാരനെ തെറ്റുവഴിയിൽ വച്ച് അറസ്റ്റ് ചെയ്തത്. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഴക്കുന്ന് എസ് ഐ നാസർ പൊയിലൻ, എഎസ് ഐ വിനയൻ, സീനിയർ സിപിഒ ബഷീർ, സിപിഒ സതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്

Related posts

തു​ര​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന​കൾ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തിരിഞ്ഞോടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Aswathi Kottiyoor

വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി

Aswathi Kottiyoor

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor
WordPress Image Lightbox