24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
Kerala

മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

കെ കെ ശൈലജ ടീച്ചറുടെ ആത്മകഥ ”മൈ ലൈഫ് ആസ് എ കൊമ്രേഡ്” മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ജന്മിവാഴ്ചയുടെയും പിന്നീടുണ്ടായ കമ്യൂണിസ്റ്റ് നവോത്ഥാനത്തിന്റെയും നേര്‍ക്കാഴ്ച കൂടിയാണ് പുസ്തകം. പുസ്തകം ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കണ്ണാടി എന്ന് പ്രകാശന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കാലത്ത് കടന്നുവന്ന അനുഭവങ്ങളും പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ അതിജീവിക്കേണ്ടിവന്ന നിപ്പ, കൊവിഡ്, പ്രളയം ഉള്‍പ്പെയുള്ള അനുഭവങ്ങളുടെയും കുറിപ്പാണ് മൈ ലൈഫ് ആസ് എ കൊമ്രേഡ് എന്ന പുസ്തകത്തിന്റെ പ്രമേയം.

ജനപ്രതിനിധി എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ കാഴ്ചവച്ചു. പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും ചുമതല ശൈലജ ടീച്ചറിന് നല്‍കിയത്, ആ വിശ്വാസം പൂര്‍ണമായും കാത്തുസൂക്ഷിക്കാന്‍ ടീച്ചറിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

Related posts

സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

Aswathi Kottiyoor

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 16-ന് ​​​തു​​​ട​​​ക്ക​​​മാ​​​കും

Aswathi Kottiyoor

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox