23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബെംഗളൂരുവിൽനിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം; 2 പേര്‍ അറസ്റ്റില്‍
Uncategorized

ബെംഗളൂരുവിൽനിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം; 2 പേര്‍ അറസ്റ്റില്‍


കോഴിക്കോട്∙ ബെംഗളൂരുവിൽനിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടംഗ സംഘത്തെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. കടത്തിക്കൊണ്ടുവന്ന ബെംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏൽപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭസംഘം പിടിയിലായത്.

Related posts

വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ ക‍ര്‍ഷകൻ മടങ്ങിവന്നില്ല, തിര‌ഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം

Aswathi Kottiyoor

അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താൻ ശ്രമം’: ഇഡിക്കെതിരെ കവിത ചന്ദ്രശേഖർ റാവു

Aswathi Kottiyoor

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍ പൊലീസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox