25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത്,വാട്ടർ മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
Kerala

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത്,വാട്ടർ മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് . വന്ദേഭാരത്,വാട്ടർ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തേകാലോടെ തലസ്ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അവിടെവെച്ച് കുട്ടികളുമായി സംവദിക്കുന്ന നരേന്ദ്രമോദി 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. വാട്ടര്‍ മെട്രോ,ഡിജിറ്റല്‍ സര്‍വകലാശാലകളുടെ ഉദ്ഘാടനം എന്നിവ ഇവിടെ വെച്ചാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക

വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികള്‍, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ് പി ജി കമാന്‍ഡോ സംഘത്തിന് പുറമെ കേരള പൊലീസിലെ 1500 സുരക്ഷാ ഉദ്യോഗസ്ഥരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സൂചനകളുണ്ടായാല്‍ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. രാവിലെ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. സെൻട്രൽ റെയിൽവെ സ്റ്റേഷൻ, തമ്പാനൂർ കെ.എസ്.ആര്‍.ടി.സി പരിസരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി

Related posts

എന്‍എച്ച് 66 വികസനം 2025ല്‍ പൂര്‍ത്തിയാക്കും: മ​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​യാ​സ്

Aswathi Kottiyoor

36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

ആറളം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox