25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ
Uncategorized

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ


തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത. ഇടിയും മിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇന്ന് കേരളത്തിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കാണു സാധ്യത. പകല്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരും.

Related posts

കടമെടുപ്പ് പരിധി: സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്ത് അടി വാങ്ങി, കേസിൽ ഒരു നേട്ടവുമില്ലെന്ന് വി.ഡി.സതീശന്‍

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം, എം ലിജു ചെയര്‍മാന്‍

Aswathi Kottiyoor

പത്തനംതിട്ടയിൽ 14 വയസുകാരനെ കാണാതായി; സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് മാതാപിതാക്കൾക്ക് കുറിപ്പ്

Aswathi Kottiyoor
WordPress Image Lightbox