23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്
Uncategorized

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്


തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 11,692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 20 ന് 12,591 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 2,29,739 ടെസ്റ്റുകള്‍ നടത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനവുമാണ്. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 66,170 ആയി ഉയര്‍ന്നു. ഇന്നലെ 10,780 പേര്‍ കൊവിഡില്‍ നിന്നും സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,42,72,256 ആയി.

രാജ്യവ്യാപക വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു.

Related posts

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് എടുത്തുകളഞ്ഞിട്ട് നാല് വർഷം, റെയിൽവേ ലാഭിച്ചത് 5800 കോടി രൂപ

Aswathi Kottiyoor

വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയി; ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു

Aswathi Kottiyoor

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം; മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox